‘സാദിഖലി തങ്ങളുടെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യരുത്’: പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അയോധ്യ വിഷയത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ പ്രസംഗത്തെ ന്യായീകരിച്ച് പികെ കുഞ്ഞാലിക്കുട്ടി.സാദിഖലി തങ്ങളുടെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാനാണ് ബിജെപി ശ്രമമെന്നും ഈ കെണിയില്‍ ആരും വീഴരുതെന്നുമാണ് സാദിഖലി തങ്ങളുടെ പ്രസ്താവന. അതിന് ദുര്‍വ്യാഖ്യാനം നല്‍കേണ്ടതില്ല. കെണിയില്‍ വീഴേണ്ടതില്ലന്ന് ആണ് തങ്ങള്‍ പറഞ്ഞത്. മുസ്ലീം ലീഗ് നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടിപറഞ്ഞു.മുമ്പ് ബാബരി മസ്ജിദ് തകര്‍ന്ന സമയത്ത് ശിഹാബ് തങ്ങള്‍ എടുത്ത നിലപാടാണ് ഇപ്പോള്‍ സാദിഖലി തങ്ങളും എടക്കുന്നത്. അന്ന് മുഹമ്മദലി തങ്ങള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് അത് ശരിയാണെന്ന് തെളിഞ്ഞു. അത് പോലെയാണ് ഇപ്പോഴുമെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.

അതേസമയം മുസ്ലീം ലീഗ് നേതൃയോഗം മലപ്പുറം ലീഗ് ഹൗസില്‍ പൂര്‍ത്തിയായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. നേതൃയോഗത്തില്‍ മൂന്നാം സീറ്റ് ചര്‍ച്ച ചെയ്തതായി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബജറ്റിന് ശേഷം ചര്‍ച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top