‘ബജറ്റ് പ്രഖ്യാപനത്തില്‍ ഇത്തവണ വലിയ കൈയടി ഒന്നും ഉണ്ടായിട്ടില്ല’; കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പ്രസംഗം നടനെന്ന് അല്ലാതെ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ ഒരു ചലനവും ബജറ്റ് ഉണ്ടാക്കിയിട്ടില്ലെന്ന്  മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ബജറ്റ് പ്രഖ്യാപനത്തില്‍ ഇത്തവണ വലിയ കൈയടി ഒന്നും ഉണ്ടായിട്ടില്ല. കുറച്ചു കൂടെ ലൈവ് ആക്കുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു.

നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി തുടരും. ഉച്ച ഭക്ഷണം സാമൂഹിക പെന്‍ഷന്‍ , സാമൂഹിക ക്ഷേമ പദ്ധതികള്‍ തുടങ്ങി എല്ലാം ബുദ്ധിമുട്ടുകളും അതേപടി തുടരുമെന്നും കേരളം കൂടുതല്‍ താഴോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Top