അഭിമന്യുവിന്റെ കൊലപാതകം എന്‍.ഐ.എ അന്വേഷിക്കണമെന്ന് പി.കെ കൃഷ്ണദാസ്

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി. കേസ് എന്‍.ഐ.എയ്ക്ക് വിടാതിരിക്കാനാണ് യുഎപിഎ ചുമത്താത്തതെന്ന് ബി.ജെ.പി. നേതാവ് പി.കെ കൃഷ്ണദാസ് ആരോപിച്ചു.

കേസില്‍ ഇന്ന് നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍കൂടി അറസ്റ്റിലായി. പാലാരിവട്ടം സ്വദേശി അനൂപ്, കരുവേലിപ്പടി നിസാര്‍ എന്നിവരാണ് അവസാനം അറസ്റ്റിലായത്. പ്രതികളെ സഹായിച്ചെന്നതാണ് കുറ്റം. ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ടു പ്രതികള്‍ രാവിലെ ആലപ്പുഴയില്‍ അറസ്റ്റിലായിരുന്നു. കൊലയാളി സംഘം രക്ഷപെട്ട കാര്‍ പൊലീസ് കണ്ടെടുത്തു. ചേര്‍ത്തല സ്വദേശി എ.ജി.റിയാസ് ആണ് കാറിന്റെ ഉടമ.

അക്രമിസംഘത്തിന് സഹായം നല്‍കിയ മട്ടാഞ്ചേരി സ്വദേശി അനസ് രണ്ടു ദിവസം മുന്‍പ് പിടിയിലായിരുന്നു. അനസ് പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റാണെന്ന് പൊലീസ് അറിയിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരായ മട്ടാഞ്ചേരി സ്വദേശി നവാസ്, ജെഫ്രി എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു. കേസില്‍ ഇതു വരെ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി

Top