സി.കെ ജാനുവിനെ പണം നല്‍കി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ലെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: സി കെ ജാനുവിനെ പണം നല്‍കി മുന്നണിയിലെടുക്കേണ്ട ആവശ്യമില്ലെന്ന് പി കെ കൃഷ്ണദാസ്. ജാനു എന്‍ഡിഎയില്‍ എത്തിയത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്. പണം നല്‍കിയതില്‍ തന്റെ പേര് കെ സുരേന്ദ്രന്‍ പരാമര്‍ശിച്ചതില്‍ പ്രതികരിക്കുന്നില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

പണം നല്‍കി ഒരു കക്ഷിയെയും എന്‍ഡിഎയില്‍ എടുക്കണ്ട ആവശ്യമില്ല. ബിജെപി ഒറ്റക്കെട്ടെല്ലെന്നത് ഒരു വിഭാഗം മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്. വീഡിയോ ടേപ്പിന്റെ കാര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

Top