സ്വര്‍ണക്കടത്ത് ബന്ധമുള്ള മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധമുളള മന്ത്രിമാരുടെ പേര് വെളിപ്പെടുത്തി ഇവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ ചരിത്ര വിജയം കരസ്ഥമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫിനും യുഡിഎഫിനും തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയുണ്ടാകും. പ്രധാനമന്ത്രി ആറു വര്‍ഷം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവെച്ചാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ചരിത്ര വിജയം നേടും-കൃഷ്ണദാസ് പറഞ്ഞു.

Top