രഥയാത്ര സംസ്ഥാന സര്‍ക്കാരിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് പി.കെ. കൃഷ്ണദാസ്

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് രംഗത്ത്. എന്‍ ഡി എയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് കൃഷ്ണദാസ് പ്രതികരിച്ചു. പല സ്ഥലങ്ങളിലും രഥയാത്രക്ക് നേരെ കല്ലേറുണ്ടായി. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെയും കൃഷ്ണദാസ് ചോദ്യം ചെയ്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. രഥയാത്രക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് എന്‍ ഡി എ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും കൃഷ്ണദാസ് അറിയിച്ചു.

സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രഥ യാത്രകള്‍ ആരംഭിച്ച ബിജെപിയെയും, കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

Top