ആദിവാസി നേതാവും മുന്‍ നക്‌സലൈറ്റ് പ്രവര്‍ത്തകനുമായ കരിയന്‍ മൂപ്പന്‍ അന്തരിച്ചു

ദിവാസി നേതാവ് അന്തരിച്ചു. മുന്‍ നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ കൂടിയായ പി.കെ കരിയന്‍ മൂപ്പനാണ് മരിച്ചത്. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു.

നക്‌സലൈറ്റ് നേതാവ് വര്‍ഗീസിന്റെ സഹപ്രവര്‍ത്തകനായിരുന്നു പി.കെ കരിയന്‍ മൂപ്പന്‍. വയനാട് തൃശ്ശിലേരി കൈതവള്ളി കോളനിയിലായിരുന്നു താമസിച്ചത്.

ഏഴര വര്‍ഷം തിരുനെല്ലി – തൃശ്ശിലേരി കലാപത്തിന്റെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ കഴിഞ്ഞതിന് ശേഷം ആദിവാസി വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച കരിയന്‍ മൂപ്പന്‍ ആദിവാസി ഗോത്ര കലാരൂപമായ ഗദ്ദികയുടെ പ്രചാരകന്‍ കൂടിയായിരുന്നു.

Top