ബന്ധു നിയമനം; പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് രംഗത്ത്

firoze

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ് രംഗത്ത്. ബന്ധുവായ അദീപിനെ നിയമിക്കുന്നതിന് കെടി ജലീല്‍ നേരിട്ട് ഇപെട്ടു. യോഗ്യതകള്‍ വീണ്ടും പുനര്‍നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ നോട്ട് എഴുതി. മന്ത്രിയുടെ ഇടപെടല്‍ അദീപിന് വേണ്ടിയാണെന്നും മുസ്‌ളിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്താന്‍ മന്ത്രി കുറിപ്പ് നല്‍കിയിരുന്നു. 28.7.2016ലെ മന്ത്രിയുടെ കുറിപ്പും യൂത്ത് ലീഗ് പുറത്തു വിട്ടിട്ടുണ്ട്. അധിക യോഗ്യതയ്ക്ക് ക്യാബിനറ്റ് അംഗീകാരം ആവശ്യമില്ലെന്ന് മന്ത്രി ഫയലില്‍ എഴുതുകയും ചെയ്തു. അധിക യോഗ്യതയിലല്ല, അടിസ്ഥാന യോഗ്യതയിലാണ് മാറ്റം വരുത്തിയതെന്നും പി.കെ ഫിറോസ് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം തന്റെ അറിവോടെയാണോ എന്ന കാര്യം മന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് പറഞ്ഞു.

Top