മനോരമയെ ടാര്‍ഗറ്റ് ചെയ്യുന്ന സിപിഎം പ്രൊഫൈലുകളുടെ ഉദ്ദേശം വേറെ: ഫിറോസ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മനോരമ ന്യൂസിന് സംഭവിച്ച പിഴവ് മറ്റു മാധ്യമങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്.

കൈരളിയും, മനോരമയും, 24ന്യൂസും ഇതേ വാര്‍ത്ത സംപ്രേഷണം ചെയ്തിട്ടുണ്ട്. എന്നാല്‍ മനോരമയെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്ന സി.പി.എം പ്രൊഫൈലുകളുടെ ഉദ്ദേശം വേറെയാണെന്ന് പി കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഭരണത്തെയും പാര്‍ട്ടിയെയും വിമര്‍ശിക്കുന്നവരെ ഇത്തരം അവസരമുപയോഗിച്ച് ടാര്‍ണിഷ് ചെയ്യാനുള്ള ശ്രമം സദുദ്ദേശപരമല്ലെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

കരിപ്പൂർ വിമാനപകടവുമായി ബന്ധപ്പെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഏതാണ്ടെല്ലാ മാധ്യമങ്ങൾക്കും തെറ്റുകൾ പറ്റിയിട്ടുണ്ട്. അയന എന്ന കൊച്ചു കുട്ടി മരണപ്പെട്ടു എന്ന വാർത്ത മനോരമയും കൈരളിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 ന്യൂസും ഇതേ വാർത്ത പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഫാക്ട് റീ ചെക്ക് ചെയ്യണമെന്ന മീഡിയ എത്തിക്സ് പാലിക്കാത്തതാണ് ഇത്തരം തെറ്റുകൾ സംഭവിക്കാനുള്ള കാരണം.

എന്നാൽ ഇതിൽ മനോരമയെ മാത്രം ടാർഗറ്റ് ചെയ്യുന്ന സി.പി.എം പ്രൊഫൈലുകളുടെ ഉദ്ധശം വേറെയാണ്. ഭരണത്തെയും പാർട്ടിയെയും വിമർശിക്കുന്നവരെ ഇത്തരം അവസരമുപയോഗിച്ച് ടാർണിഷ് ചെയ്യാനുള്ള ശ്രമം സദുദ്ദേശപരമല്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴെങ്കിലും മാധ്യമങ്ങൾ സൂക്ഷ്മത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Top