സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത വ്യക്തിയാകണം കെപിസിസി അധ്യക്ഷനെന്ന് രാഹുലിനോട് പിജെ കുര്യന്‍

ന്യൂഡല്‍ഹി : സമുദായങ്ങളുടെയും മറ്റു കക്ഷികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത വ്യക്തിയാകണം കെപിസിസി അധ്യക്ഷനെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് പിജെ കുര്യന്‍. അധ്യക്ഷ പദവിയില്‍ എത്തുന്ന നേതാവിന് തീരുമാനം എടുക്കാനുള്ള ശേഷി ഉണ്ടാകണമെന്നും മതേതര പ്രതിച്ഛായ വേണമെന്നും പിജെ കുര്യന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് പിജെ കുര്യന്റെ ആവശ്യം.

രാജ്യസഭാ സീറ്റ് മാണി കോണ്‍ഗ്രസിന് നല്‍കാനുള്ള നീക്കത്തിനെതിരെ പിജെ കുര്യന്‍ നേരത്തേയും രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. തന്നെ പരിഗണിക്കാന്‍ വേണ്ടിയല്ല കത്തെന്നും തന്നെ പരിഗണിക്കേണ്ടതില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത തീരുമാനം ശരിയായില്ലെന്ന് ആവര്‍ത്തിച്ച കുര്യന്‍, നടപടി കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

Top