സീറ്റ് നല്‍കിയത് ചെന്നിത്തലയുടെ തീരുമാനത്തിലല്ല അത് മറ്റു ചിലരുടെ തീരുമാനമായിരുന്നു:പി ജെ കുര്യന്‍

പത്തനംതിട്ട : രാജ്യസഭാ സീറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ മുഖ്യ പങ്ക് ചെന്നിത്തലയ്ക്കല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ എം.പി. സീറ്റ് നല്‍കിയത് ചെന്നിത്തലയുടെ തീരുമാനത്തിലല്ല അത് മറ്റു ചിലരുടെ തീരുമാനമായിരുന്നു. സീറ്റ് കിട്ടാത്തതില്‍ തനിക്ക് പരാതിയില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു.

ഇപ്പോഴുണ്ടായ കൂടിക്കാഴ്ച വെറും സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് പി ജെ കുര്യന്‍ വ്യക്തമാക്കി. തിരുവല്ലയിലെ പി ജെ കുര്യന്റെ വസതിയിലായിരുന്നു രമേശ് ചെന്നിത്തലയും പി ജെ കുര്യനും കൂടിക്കാഴ്ച നടത്തിയത്.

Top