ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടല്ല പി.ജെ.കുര്യനെ വിമര്‍ശിച്ചത് ; ഷാഫി പറമ്പില്‍

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടല്ല പി.ജെ.കുര്യനെ വിമര്‍ശിച്ചതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ആരുടെയും മൈക്ക് ആയിട്ടല്ല എംഎല്‍എമാര്‍ നിലപാടെടുത്തത്. നേതാക്കളെടുത്ത തീരുമാനത്തിന് യുവ എംഎല്‍എമാര്‍ ഉത്തരവാദികളല്ലെന്നും ഷാഫി പറഞ്ഞു.

രാജ്യസഭാ സീറ്റ് പി.ജെ. കുര്യന് നല്‍കാതിരിക്കാന്‍ ഉമ്മന്‍ചാണ്ടി രാഷ്ട്രീയം കളിച്ചുവെന്ന് കഴിഞ്ഞ ദിവസം പി.ജെ. കുര്യന്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നും ലോക്‌സഭാ സീറ്റിന് മാണിയുടെ സഹായം വേണമെന്ന് രാഹുലിനെ അറിയിച്ചതായും കുര്യന്‍ പറഞ്ഞിരുന്നു. ഘടകകക്ഷികളെ ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വൃദ്ധനെന്ന് വിളിച്ച് രണ്ട് ഗ്രൂപ്പുകാരും അധിക്ഷേപിച്ചു. അതിനായി യുവ നേതാക്കളെ കൂട്ടുപിടിച്ചു. രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത് സീറ്റ് കിട്ടാനില്ലെന്നും കുര്യന്‍ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഷാഫി പറമ്പിലിന്റെ മറുപടി.

Top