ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവെയ്പ്പ് സംഘടനയെ ബാധിച്ചെന്ന് പി.ജെ കുര്യന്‍

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിജെ കുര്യന്‍. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവെയ്പ്പിലും താഴേത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിലെ പോരായ്മകളും എണ്ണിപ്പറഞ്ഞാണ് പിജെ കുര്യന്റെ വിമര്‍ശനം.

ന്യൂനപക്ഷ വോട്ട് യുഡിഎഫില്‍ നിന്ന് അകന്നു. അതായിരുന്നു യുഡിഎഫിന്റെ കരുത്ത്. അത് കൂടുതലും ഇടത് മുന്നണിക്ക് ഒപ്പം പോയി. അത് കണ്ടുപിടിക്കണം, വിശദമായ പരിശോധന നടത്തണം. കേഡര്‍ പാര്‍ട്ടിയല്ലെങ്കിലും താഴെത്തട്ടില്‍ ശക്തമായ കമ്മിറ്റികള്‍ ഉള്ള കാലം ഉണ്ടായിരുന്നു. ഇപ്പോള്‍ താഴെ തട്ടില്‍ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലാത്തതിന് കാരണം ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പാണ്.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള അധികാര വീതംവയ്പ്പ് സംഘടനയെ ബാധിച്ചു. സ്ഥാനാര്‍ത്ഥിത്വത്തിനും മികവിന് അല്ല ഗ്രൂപ്പിനാണ് പലയിടത്തും കിട്ടിയതെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാര്‍ട്ടി ഫണ്ട് പോലും യഥാവിധി എത്തിക്കാന്‍ നേൃത്വത്തിന് കഴിഞ്ഞില്ലെന്നും പിജെ കുര്യന്‍ ആഞ്ഞടിച്ചു.

സ്ഥാനാര്‍ത്ഥികള്‍ സാമ്പത്തിക ദാരിദ്രമായിരുന്നു. പാര്‍ട്ടി പണം നല്‍കിയില്ല. പക്ഷെ സ്ഥാനാര്‍ത്ഥിത്വത്തിന് പണം വാങ്ങുന്ന സാഹചര്യമുണ്ടായി. സര്‍ക്കാരിനെതിരെയുള്ള അരോപണങ്ങള്‍ എല്ലാം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്. മുഖ്യമന്ത്രിയുടെയോ മന്ത്രിയുടേയോ നേര്‍ക്കുള്ള ആരോപണങ്ങള്‍ തെളിയുന്നത് വരെ ജനം ഇതൊന്നും ജനം വിശ്വസിക്കല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Top