രണ്ടില ചിഹ്നം; പി ജെ ജോസഫിന്റെ ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കിയ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിക്കെതിരെ പി.ജെ.ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. അടുത്ത വ്യാഴാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. നേരത്തെ, കമ്മീഷന്‍ നടപടി ഒരു മാസത്തേയ്ക്ക് സ്റ്റേ ചെയ്ത കോടതി കേസ് ഇന്ന് പരിഗണിക്കുന്നതിനായി മാറ്റുകയായിരുന്നു.

വസ്തുതകളും തെളിവുകളും പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് എന്നു ചൂണ്ടിക്കാണിച്ചാണ് പി.ജെ ജോസഫ് കോടതിയെ സമീപിച്ചത്. പാര്‍ട്ടി ഭരണഘടനയനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കിംഗ് ചെയര്‍മാന്‍ താനാണെന്നാണ് പി.ജെ ജോസഫ് കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.

Top