പി.ജെ ജോസഫിനു മുന്‍ നിരയില്‍ സീറ്റ് നല്‍കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

sreeramakrishnan

തിരുവനന്തപുരം: നിയമസഭാ കക്ഷി ഉപനേതാവ് എന്ന നിലയില്‍ മുന്‍ നിരയില്‍ പി.ജെ ജോസഫിനു സീറ്റ് നല്‍കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നിയമസഭയില്‍ കേരള കോണ്‍ഗ്രസ്-എം ന്റെ മുന്‍ നിരയിലെ സീറ്റ് ഒഴിച്ചിടില്ലെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

അതേസമയം പി.ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ സ്പീക്കര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇത് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിനും സ്പീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടാണ് റോഷി കത്ത് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. നിലവില്‍ നിയമസഭാ കക്ഷി നേതാവ് ഇല്ല. അതിനാല്‍ സീറ്റ് ഒഴിച്ചിടണമെന്നായിരുന്നു ആവശ്യം.

ഇരുവിഭാഗത്തിന്റെയും തര്‍ക്കം മുറുകുന്നതിനിടെയാണ് സ്പീക്കര്‍ തീരുമാനം അറിയിച്ചത്.

Top