പാലാ ഉപതിരഞ്ഞെടുപ്പില്‍ പി.ജെ.ജോസഫ് യുഡിഎഫിനായി പ്രചാരണത്തിനിറങ്ങും

PJ joseph

പാലാ : പാലാ ഉപതിരഞ്ഞെടുപ്പില്‍ പി.ജെ.ജോസഫ് യുഡിഎഫിനായി പ്രചാരണത്തിനിറങ്ങും. ജോസ് കെ.മാണി വിഭാഗവുമായുള്ള സഹകരണം ഒഴിവാക്കി സ്വന്തംനിലയിലാവും പ്രചാരണം

പാലാ ഭരണങ്ങാനത്ത് തുടരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക ധാരണയാവും. യോഗത്തിനെത്തിയ പി.ജെ.ജോസഫിനെ ജോസ് കെ.മാണി കൈകൊടുത്ത് സ്വീകരിച്ചു. ജോസഫ്- ജോസ് വിഭാഗം തമ്മിലുള്ള പ്രശ്നങ്ങള്‍ യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്‌തു.

രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. പി ജെ ജോസഫ്-ജോസ് കെ മാണി പോര് മൂലമാണ് ജോസ് പക്ഷ സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടാതെപോയത്. തന്നെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കാതെ, ചിഹ്നം വിട്ടുതരില്ലെന്ന് പി ജെ ജോസഫ് നിലപാടെടുക്കുകയായിരുന്നു.

Top