ഡിസംബറിന് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്ന് പി ജെ ജോസഫ്‌

കോട്ടയം : ഡിസംബറിന് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്നും പത്ത് ദിവസം മുമ്പ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും പി ജെ ജോസഫ്.

കെ എം മാണിയുടെ മരണശേഷം ആദ്യമായാണ് സംസ്ഥാനകമ്മിറ്റി വിളിച്ചുചേര്‍ക്കുന്നതില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് നിലപാട് വ്യക്തമാക്കുന്നത്.

അതേസമയം, ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ജോസ് വിഭാഗത്തിന്റ ഹര്‍ജിയില്‍ വഞ്ചിയൂര്‍ കോടതി 23 ന് വിധി പറയും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രേഖകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 26 ആണ്.

Top