പാലായില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാമെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതം വെയ്പ്പും വഴക്കും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പി.ജെ ജോസഫ്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ഇടപെടണം. എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ആവശ്യവും പിജെ ജോസഫ് ഉന്നയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പരിഹാര നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എത്തിയ ഹൈക്കമാന്റ് പ്രതിനിധികള്‍ക്ക് മുന്നിലാണ് പിജെ ജോസഫ് അഭിപ്രായം അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജനം ഉടന്‍ വേഗം പൂര്‍ത്തിയാക്കണം. പാലാ സീറ്റ് മാണി സി കാപ്പന് നല്‍കാന്‍ തയ്യാറാണെന്നും എന്‍സിപിയെ മുന്നണിയിലെത്തിക്കാനുള്ള ശ്രമം അടിയന്തരമായി നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

Top