ജോസ് കെ മാണി മുന്നണി വിട്ടത് തിരിച്ചടിയാകില്ലെന്ന് പി ജെ ജോസഫ്

കോട്ടയം: ജോസ് കെ.മാണി മുന്നണി വിട്ട് ഇടതു പക്ഷത്ത് ചേര്‍ന്നത് തിരിച്ചടിയാകില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ്. ജോസിന്റെ തീരുമാനം അണികള്‍ ഉള്‍ക്കൊള്ളില്ല. പ്രവര്‍ത്തകര്‍ ജോസിനൊപ്പം പോകില്ലെന്നും കൂടുതല്‍ നേതാക്കള്‍ തനിക്കൊപ്പം വരുമെന്നും ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ജോസഫ് പറഞ്ഞു.

ജോസ് വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ മധ്യതിരുവിതാംകൂറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 23ന് എറണാകുളത്ത് യോഗം ചേരാനും തീരുമാനിച്ചു.

Top