രണ്ടില ചിഹ്നം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പി.ജെ ജോസഫ്

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പി.ജെ. ജോസഫ്. ചിഹ്നം തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുമെന്നും ജോസഫ് വ്യക്തമാക്കി.

ഈ വിധി തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഹൈക്കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരും. ഈ ഉത്തരവ് സ്റ്റേ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറഞ്ഞു.

Top