ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചത് ജോസ് കെ മാണിയെന്ന് പി.ജെ ജോസഫ്

PJ joseph

തൊടുപുഴ: ബിജെപിയിലേക്ക് പോകാന്‍ ശ്രമിച്ചത് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയാണെന്ന് പി ജെ ജോസഫ്. ബിജെപിയുമായി ഒരിക്കലും ചര്‍ച്ച നടത്തിയിട്ടില്ലെന്നും പി ജെ ജോസഫ് പറഞ്ഞു. ലതിക ഏറ്റമാനൂര്‍ സീറ്റ് ചോദിച്ചത് ന്യായമല്ലെന്നും ജോസഫ് പറഞ്ഞു.

നിലവിലെ ലയനത്തിന് മുന്‍കൈ എടുത്തത് പി സി തോമസ് ആണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം തകരുമെന്നാണ് ജോസഫിന്റെ അവകാശവാദം. ജയിക്കുമെന്ന് ഉറപ്പുള്ള ഒരു സീറ്റും ജോസ് പക്ഷത്തിനില്ലെന്നും ജോസിനൊപ്പമുള്ള നല്ല നേതാക്കളെ സ്വീകരിക്കുമെന്നും പി ജെ ജോസഫ് പറയുന്നു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ മകളെ മത്സരിപ്പിക്കാതിരുന്നത് ജോസ് കെ മാണി തന്നെയാണെന്നും പി ജെ ജോസഫ് ആരോപിക്കുന്നു. മകള്‍ മത്സരിച്ചിരുന്നെങ്കില്‍ അന്ന് പാര്‍ട്ടി ചിഹ്നം അനുവദിക്കുമായിരുന്നുവെന്നാണ് ജോസഫിന്റെ അവകാശവാദം.

 

Top