ധിക്കാരപരമായ നിലപാടാണ് പരാജയ കാരണം ; ജോസ് കെ മാണിക്ക് മറുപടിയുമായി പി.ജെ ജോസഫ്

കോട്ടയം : ജോസ് കെ മാണിയുടെ ധിക്കാരപരമായ നിലപാടാണ് ഉപതിരഞ്ഞെടുപ്പിന്റെ പരാജയ കാരണമെന്ന് പി.ജെ ജോസഫ്. പക്വതയില്ലാത്തത് ജോസ് കെ മാണിക്കെന്നും പി.ജെ ജോസഫ് തുറന്നടിച്ചു.

ജയസാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥിത്വവും ചിഹ്നമില്ലാതെ ജയിച്ചുകൊള്ളാം എന്ന നിലപാടും പരാജയ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

പാലായിലെ പരാജയത്തിന് കാരണം കേരള കോണ്‍ഗ്രസിലെ കലഹമാണെന്ന് യുഡിഎഫ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പിജെ ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ച് ജോസ് കെ മാണി രംഗത്ത് വന്നിരുന്നു. രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ ജോസഫിന്റെ പിടിവാശി പക്വതയല്ല. മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ ദോഷം ചെയ്തെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.

ഉപതിരഞ്ഞെടുപ്പുകള്‍ വരുന്നതിനാല്‍ കൂടുതല്‍ പ്രകോപിപ്പിക്കാനില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. തനിക്കെതിരായ അധിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്നും ജോസ് കെ. മാണി അറിയിച്ചിരുന്നു.

Top