ലോക്‌സഭാ തെരഞ്ഞെടുപ്പ്; രണ്ടു സീറ്റ് വേണം, നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് പി.ജെ ജോസഫ്.

കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ജോസഫ് അറിയിച്ചു.

ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.

കോട്ടയത്ത് നിഷാ മാണി മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നും ഇത് വെറും പ്രചരണം മാത്രമാണെന്നും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ജോസഫ് അറിയിച്ചു.

Top