യു ഡി എഫിന്റെ രാപകല്‍ സമരത്തില്‍ പങ്കെടുത്ത് പി ജെ ജോസഫ്

തൊടുപുഴ: യുഡിഎഫ് നടത്തുന്ന രാപകല്‍ സമരത്തില്‍ പി.ജെ ജോസഫ് പങ്കെടുത്തു.

കേരള കോണ്‍ഗ്രസ് എം മുന്നണിവിട്ടശേഷം ആദ്യമായാണ് ജോസഫ് യുഡിഎഫ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് പിജെ ജോസഫ് പ്രസംഗിക്കുകയും ചെയ്തു. യുഡിഎഫ് നടത്തുന്ന സമരം ജനകീയ സമരമാണെന്ന് അദ്ദേഹം പറഞ്ഞു.

മുന്നണി പ്രവേശനത്തില്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കാനിരിക്കെയാണ് ജോസഫിന്റെ നീക്കം.

ഇന്ധനവിലക്കയറ്റം നേരിടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നു ആവശ്യപ്പെട്ടാണ് യു ഡി എഫിന്റെ രാപകല്‍ സമരം.

Top