എംപി ജോസഫിന്റെ തീരുമാനം നയപരം; പി.ജെ ജോസഫ്

തൊടുപുഴ: യുഡിഎഫിന് പിന്തുണയുമായി ജോസ് കെ. മാണിയുടെ സഹോദരി ഭര്‍ത്താവ് എം.പി. ജോസഫ് ഐഎഎസ് എത്തിയത് നയപരമായ തീരുമാനമാണെന്ന് പി ജെ ജോസഫ്. ജോസ് കെ മാണിയുടെ നിലപാടില്‍ കേരള കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം പേര്‍ക്കും അതൃപ്തിയുണ്ട്. കൂടുതല്‍ പേര്‍ ജോസ് കെ മാണി വിഭാഗം വിട്ട് പുറത്ത് വരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകളില്‍ ആദ്യ പരിഗണന നല്‍കേണ്ടത് തങ്ങള്‍ക്കാണെന്നും പി ജെ ജോസഫ് പറഞ്ഞു.

അതേസമയം, എപ്പോഴും എന്നും യുഡിഎഫിനൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെന്നും അത് തുടരുമെന്നും എം പി ജോസഫ് പ്രതികരിച്ചു. കെ എം മാണി ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്നയാളാണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് മാണി സാര്‍. അദ്ദേഹം എല്‍ഡിഎഫിലേക്ക് പോകാന്‍ താല്പര്യപ്പെട്ടിരുന്നില്ല. പാലായില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും എം പി ജോസഫ് പറഞ്ഞു.

Top