സത്യമെന്തെന്ന് അറിയില്ല; ബിജു രമേശ് തെളിവുകള്‍ പുറത്തുവിടട്ടെയെന്ന് പി.ജെ ജോസഫ്

PJ joseph

കോട്ടയം: ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് തെളിവുകള്‍ പുറത്തു വിടട്ടെ എന്ന് പിജെ ജോസഫ്. ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജോസ് കെ. മാണിയാണ് വ്യക്തത വരുത്തേണ്ടതെന്നും പി.ജെ. ജോസഫ് പറഞ്ഞു. സത്യമെന്തെന്ന് കാര്യം തനിക്ക് അറിയില്ലെന്നും ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് ഇല്ലെന്ന് സി.എഫ്. തോമസ് തന്നെ പറഞ്ഞതാണ്. ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ ദുരൂഹതയുണ്ട്. യുഡിഎഫിലെ തദ്ദേശ സീറ്റ് തര്‍ക്കം രമ്യമായി പരിഹരിക്കും. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ തന്നെ വേണമെന്നാണ് നിലപാടെന്നും നിയമസഭാ സീറ്റിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ഇല്ലെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

Top