പി.ജെ.ജോസഫ് എംഎൽഎക്ക് കോവിഡ്

തൊടുപുഴ: പി.ജെ.ജോസഫ് എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്  വൈറസ് ബാധ  സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയിൽ പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുത്ത അദ്ദേഹം തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തേക്കു മടങ്ങിയത്.

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Top