പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന പ്രാര്‍ഥനാ യജ്ഞത്തില്‍ പി.സി. ജോര്‍ജ്ജും!

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന പ്രാര്‍ഥനാ യജ്ഞത്തില്‍ ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്ജും പങ്കെടുത്തു.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരു നേതാക്കളും ഒരേ വേദി പങ്കിടുന്നത്. മാണി ഗ്രൂപ്പിലെ തോമസ് ഉണ്ണിയാടന്‍, എന്‍. ജയരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കേരളാ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പി.ജെ ജോസഫും പി.സി ജോര്‍ജ്ജും ഒരേ വേദി പങ്കിട്ടതെന്നത് ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ കേരളയാത്ര നടക്കുന്നതിനിടെ ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ പ്രാര്‍ഥന യജ്ഞം സംഘടിപ്പിച്ചതും ഭിന്നതയുടെ തെളിവായി പറയുന്നവരുണ്ട്.

Top