സീറ്റ് കൂടുതല്‍ ആവശ്യപ്പെട്ട് പിജെ ജോസഫ്; കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് കോട്ടയത്തെ കൂടാതെ ഒരു സീറ്റ് കൂടി പിജെ ജോസഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം.

തുടര്‍ന്ന് രക്തസാക്ഷി ദിനത്തില്‍ തിരുവനന്തപുരത്ത് പിജെ ജോസഫ് പ്രാര്‍ത്ഥനാ യഞ്ജം നടത്താന്‍ ഒരുങ്ങുകയാണ്.

പി.ജെ ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം നേതാക്കളും പങ്കെടുക്കുന്നതാണ്. കോട്ടയം സീറ്റിനൊപ്പം ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിനു വേണമെന്ന നിലപാടിലാണ് പിജെ ജോസഫ്.

Top