കേരളകോണ്‍ഗ്രസിലെ പുതിയ നിയമനം; ജോസഫ് വിഭാഗം തെര:കമ്മീഷന് കത്ത് നല്‍കി

തിരുവനന്തപുരം: പാര്‍ട്ടിയിലെ പുതിയ നിയമനം സംബന്ധിച്ച് കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. പി.ജെ. ജോസഫിനെ ചെയര്‍മാനായും ജോയ് എബ്രഹാമിനെ സെക്രട്ടറിയുമായും നിയമിച്ചു എന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സി.എഫ്. തോമസും മോന്‍സ് ജോസഫും ഉല്‍പ്പെടെ മൂന്ന് എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ജോസഫ് വിഭാഗം കത്തില്‍ പറയുന്നുണ്ട്. ജോസ് കെ. മാണിയും കൂട്ടരും അറിയാതെയാണ് ജോസഫ് വിഭാഗം ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇതോടെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായേ കണക്കാക്കൂ.

കേരളകോണ്‍ഗ്രസിലെ പദവികള്‍ സംബന്ധിച്ചുള്ള തര്‍ക്കം രൂക്ഷമാവുകയാണ്. ഇത് പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് നയിച്ചേക്കാം എന്നും സൂചനയുണ്ട്.

Top