വഴങ്ങാതെ കോണ്‍ഗ്രസ്; 9 സീറ്റില്‍ കൂടുതല്‍ ജോസഫ് ഗ്രൂപ്പിന് നല്‍കില്ല

കോട്ടയം: തെരഞ്ഞെടുപ്പ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്ഥാവന നടത്തുന്ന പി ജെ ജോസഫിനോട് കോണ്‍ഗ്രസിന് അതൃപ്തി. 9 സീറ്റില്‍ അധികം ജോസഫ് വിഭാഗത്തിന് നല്‍കില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, ഇടുക്കി, കോതമംഗലം,  ഇരിങ്ങാലക്കുട, റാന്നി, പേരാമ്പ്ര എന്നീ സീറ്റുകളില്‍ ധാരണായായിട്ടുണ്ട്. കോട്ടയം കടുത്തുരുത്തിയ്ക്ക് പുറമേ ഒരു സീറ്റ് കൂടി നല്‍കും. കോട്ടയം ജില്ലയില്‍ 6 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കും.

നേരത്തെ 15 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിന്ന ജോസഫ് വിഭാഗം രണ്ട് സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ 13 സീറ്റ് എന്ന അവശ്യത്തില്‍ നിന്നും ഇനി പുറകോട്ടേയ്ക്കില്ലെന്നും ജോസഫ് ഇന്നലെ പറഞ്ഞു.

തളിപ്പറമ്പ്, ആലത്തൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കും. സീറ്റുകള്‍ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച പിന്നീട് നടത്തും. പാലാ സീറ്റില്‍ മാണി സി കാപ്പനല്ലെങ്കില്‍ കോണ്‍ഗ്രവുമായി കൂടിയാലോചിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു.

 

Top