രണ്ടില തട്ടിയെടുക്കുന്നതു തടയാനാണ് ജോസഫ് കണ്ടത്തില്‍ പത്രിക നല്‍കിയതെന്ന് പി ജെ ജോസഫ്

പാലാ: ജോസ്.കെ.മാണി വിഭാഗം കൃത്രിമമാര്‍ഗത്തിലൂടെ രണ്ടില ചിഹ്നം തട്ടിയെടുക്കുന്നതു തടയുന്നതിനാണ് ജോസഫ് കണ്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫ്.

പ്രാദേശിക നേതൃത്വത്തിന്റെ രാഷ്ട്രീയനീക്കമാണ് ഇതിനു പിന്നിലെന്നും ജോസഫ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് എം അംഗം ജോസഫ് കണ്ടത്തില്‍ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുമെന്നും ജോസഫ് പറഞ്ഞു. അദ്ദേഹം വിമതനല്ലെന്നും തങ്ങളുടെ ഭാഗത്തു നിന്ന് വിമത നീക്കമുണ്ടാകില്ലെന്നും ജോസഫ് എത്തിയ സമയത്ത് തന്റെ പി എ ഒപ്പമുണ്ടായിരുന്നത് പാര്‍ട്ടി തര്‍ക്കം സംബന്ധിച്ച കോടതി ഉത്തരവ് അടക്കമുള്ള രേഖകള്‍ വരണാധികാരിക്ക് നല്‍കാനാണെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യമാണ് പത്രിക സമര്‍പ്പിക്കാന്‍ കാരണമെന്നാണ് ജോസഫ് കണ്ടത്തില്‍ പ്രതികരിച്ചത്.

Top