രണ്ടില ചിഹ്നം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ പി.ജെ ജോസഫ് ഹൈക്കോടതിയില്‍

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് രണ്ടില ചിഹ്നം നല്‍കിയതിനെതിരെ പിജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പിജെ ജോസഫിന്റെ വാദം. വസ്തുതകള്‍ പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചതെന്നും പിജെ ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നു.

കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കികൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. ജോസ് കെ മാണിയെയാണ് കേരള കോണ്‍ഗ്രസ് എം ആയി പരിഗണിക്കാനാവുകയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു

Top