തൊടുപുഴയില്‍ ജോസഫ് തകര്‍ന്നടിഞ്ഞു; ഭരണം സ്വതന്ത്രരുടെ കൈകളില്‍

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം നേടാനായില്ല. ഇവിടെ ഭരിക്കേണ്ടത് ആരെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും. 35 അംഗ നഗരസഭയില്‍ യുഡിഎഫ് 13, എല്‍ഡിഎഫ് 12, എന്‍ഡിഎ 8, മറ്റുള്ളവര്‍ 2 എന്നതാണ് സ്ഥിതി.

യുഡിഎഫിന്റെ രണ്ട് വിമതര്‍ ഇവിടെ വിജയിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് എം ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് ഇക്കുറി ഉണ്ടായത്. മത്സരിച്ച ഏഴ് സീറ്റുകളില്‍ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു. അതേസമയം, മുന്നണി മാറിയ ജോസ് വിഭാഗം നഷ്ടമുണ്ടാക്കാതെ നിലനിന്നു. മത്സരിച്ച നാല് സീറ്റില്‍ രണ്ടിലും ജോസ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

Top