തൊടുപുഴയില്‍ മത്സരിക്കാന്‍ പി.ജെ ജോസഫ്; കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക പുറത്ത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളില്‍ കൂടുതലും പുതുമുഖങ്ങളാകും ഉണ്ടാകുക.

ചങ്ങനാശേരിയിലും കോതമംഗലത്തും പേരാമ്പ്രയിലും പുതുമുഖങ്ങള്‍ സ്ഥാനാര്‍ത്ഥികളാകും. തൊടുപുഴയില്‍ പി.ജെ ജോസഫ്, കടുതുരുത്തിയില്‍ മോന്‍സ് ജോസഫ്, ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ തന്നെ മത്സരിക്കും. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും കുട്ടനാട് ജേക്കബ് എബ്രഹാമും പട്ടികയില്‍ ഇടം നേടി.

മൂവാറ്റുപുഴ ലഭിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യതയുണ്ട്. പകരം ഇടുക്കിയില്‍ നോബിള്‍ ജോസഫ് സ്ഥാനാര്‍ത്ഥിയാകും. കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും മൈക്കിള്‍ ജയിംസും സാധ്യത പട്ടികയിലുണ്ട്.

ചങ്ങനാശേരിയില്‍ സാജന്‍ ഫ്രാന്‍സിസിനും വി.ജെ ലാലിക്കും തുല്യപരിഗണനയാണ് ഉള്ളത്. പൂഞ്ഞാര്‍ ലഭിച്ചാല്‍ സജി മഞ്ഞക്കടമ്പില്‍, കാഞ്ഞിരപ്പള്ളിയെങ്കില്‍ അജിത് മുതിരമല എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.

 

Top