തലമുറ മാറ്റമായി കണ്ടാല്‍ മതി; സതീശന് എല്ലാ പിന്തുണയുമെന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്ത് പി ജെ ജോസഫ്. സതീശന് എല്ലാ പിന്തുണയും പി ജെ ജോസഫ് വാഗ്ദാനം ചെയ്തു.

രമേശ് ചെന്നിത്തലയ്ക്ക് കുറവുള്ളതുകൊണ്ടല്ല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത്. കോണ്‍ഗ്രസിലെ തലമുറ മാറ്റമായി ഇതിനെ കണ്ടാല്‍ മതിയെന്നും പി ജെ ജോസഫ് പറഞ്ഞു. പുതിയ നേതൃത്വം എന്ന ചിന്ത പൊതുവേ ഉണ്ട്. നേതൃതലത്തില്‍ ഇനിയും മാറ്റമുണ്ടാകും. ഘടകകക്ഷികളെ എല്ലാം ഒന്നിച്ച് കൊണ്ട് പോകാന്‍ സതീശന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

Top