പി.സി ജോര്‍ജിന്റെ ജനപക്ഷത്തെ ഘടകകക്ഷിയാക്കരുത്; പി.ജെ ജോസഫ്

കൊച്ചി: ജനപക്ഷം നേതാവ് പി.സി ജോര്‍ജ് യുഡിഎഫിനോട് അടുക്കുന്നു എന്ന വാര്‍ത്തകള്‍ സജീവമായിരിക്കെ നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ്. പിസി ജോര്‍ജിനേയും ജനപക്ഷം പാര്‍ട്ടിയേയും യുഡിഎഫില്‍ എടുക്കേണ്ട എന്ന അഭിപ്രായമാണ് പിജെ ജോസഫിന് ഉള്ളത്. ഘടക കക്ഷിയായി ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കില്ല. ഇക്കാര്യം ഇന്നത്തെ യുഡിഎഫ് യോഗത്തിലും ഉന്നയിക്കുമെന്നാണ് പിജെ ജോസഫ് പറയുന്നത്.

പിസി ജോര്‍ജ്ജ് സ്വതന്ത്രനായി മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും ഇതിനെ എതിര്‍ക്കില്ലെന്നാണ് പിജെ ജോസഫിന്റെയും കേരളാ കോണ്‍ഗ്രസിന്റേയും നിലപാട്.

Top