പിന്നോട്ടില്ലന്ന് ഉറച്ച് പി ജെ ജോസഫ്‌ ; കേരള കോൺഗ്രസ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ഉച്ചയ്ക്ക് സ്റ്റിയറിംഗ് കമ്മിറ്റി യോഗവുമാണ് നടക്കുന്നത്.

ഇതിനിടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി മാണി ഗ്രൂപ്പ് നേതാക്കള്‍ പി.ജെ.ജോസഫിനെ സമീപിച്ചു.
എന്നാല്‍ മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് പി ജെ ജോസഫ്.

വിട്ടുവീഴ്ചയില്ലെന്ന് മാണി വിഭാഗവും വ്യക്തമാക്കിയതോടെ പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണ്. ചില കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് പിന്നിലെന്നാണ് മാണിവിഭാഗത്തിന്റെ ആരോപണം.

ഒരുഘട്ടത്തില്‍ പിളര്‍പ്പിന്റെ സൂചനകള്‍ നല്‍കി തര്‍ക്കം മുറുകിയെങ്കിലും സഭാമേലധ്യക്ഷന്‍മാരുടെ ഇടപെടല്‍ സമവായത്തിന് വഴിയൊരുക്കി. എന്നാല്‍ രണ്ട് ദിവസം മുന്‍പ് സ്ഥിതി സങ്കീര്‍ണാക്കി. പരസ്യമായി സീറ്റ് ആവശ്യപ്പെട്ടത് അച്ചടക്ക ലംഘനമാണെന്ന് മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഗ്രൂപ്പിന്റെ പേരിലല്ല മറിച്ചു വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ സീറ്റു വേണമെന്നാണ് പി.ജെ. ജോസഫിന്റെ ആവശ്യം. ഇക്കാര്യം ഇന്ന് ഇരു യോഗത്തിലും ഉന്നയിക്കും.

Top