പിജെ ആര്‍മി ഇനി റെഡ് ആര്‍മി; എഫ്ബി പേജിന്റെ പേര് മാറ്റി പിജെ ആര്‍മിക്കാര്‍

കണ്ണൂര്‍: പിജെ ആര്‍മി എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ പേര് മാറ്റി. റെഡ് ആര്‍മി എന്നാണ് പുതിയ പേര്.
പ്രൊഫൈല്‍ പിക്ചറില്‍ നിന്ന് പി ജയരാജന്റെ ചിത്രം ഒഴിവാക്കി അരിവാള്‍ ചുറ്റിക നക്ഷത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

2019 മെയ് 10നാണ് പേജ് രൂപീകരിച്ചത്. വോട്ട് ഫോര്‍ പിജെ എന്ന പേരിലായിരുന്നു ജയരാജന്‍ ഫാന്‍സുകാര്‍ ചേര്‍ന്ന് പേജുണ്ടാക്കിയത്. പി ജയരാജന്റെ പേരില്‍ ആര്‍മി ഉണ്ടായത് പാര്‍ട്ടിയില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. വിഷയത്തില്‍ സിപിഎം അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അന്വേഷണം അവസാനിപ്പിച്ചതിനു പിന്നാലെയാണ് പിജെ ആര്‍മി പേര് മാറ്റിയത്.

 

 

Top