ഓര്‍ഡര്‍ ചെയ്ത വെജ് പിസയ്ക്ക് പകരം കിട്ടിയത് നോണ്‍വെജ്; നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

സ്യഭുക്കായ തനിക്ക് പറ്റിച്ച് മാംസാഹാരം നല്‍കിയെന്ന് കാണിച്ച് കോടതിയെ സമീപിച്ച് യുവതി. അമേരിക്കന്‍ പിസ ഭക്ഷണശാലയ്‌ക്കെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവതി. തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും മാനസികമായി വേദനിപ്പിച്ചെന്നും കാണിച്ചാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. ഗാസിയാബാദ് സ്വദേശിയായ ദീപാലി ത്യാഗിയാണ് ഇത്തരത്തില്‍ കേസ് നല്‍കിയിരിക്കുന്നത്. വെജിറ്റേറിയന്‍ പിസ ഓര്‍ഡര്‍ ചെയ്ത തനിക്ക് ലഭിച്ചത് നോണ്‍വെജ് പിസയാണ് ലഭിച്ചത് എന്നാണ് ദീപാലി ത്യാഗി നല്‍കിയ പരാതിയില്‍ പറയുന്നത്.

മതവിശ്വാസങ്ങള്‍, തന്റെ മൂല്യങ്ങള്‍, കുടുംബ പാരമ്പര്യങ്ങള്‍, സ്വയം തെരഞ്ഞെടുത്ത വിശ്വാസം എല്ലാം കണക്കാക്കിയാണ് താന്‍ സസ്യാഹാരിയാത് എന്നും അതിനാലാണ് ഭക്ഷണത്തിനായി ഇവരെ തെരഞ്ഞെടുത്തത് എന്നും പരാതിയില്‍ യുവതി പറയുന്നു. ഒരു കോടിയുടെ നഷ്ടപരിഹാരത്തിനാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ ഒരു വെജിറ്റേറിയന്‍ പിസയാണ് ഓര്‍ഡര്‍ ചെയ്തത് എന്നാല്‍, ലഭിച്ചത് നോണ്‍ വെജിറ്റേറിയന്‍ പിസയാണ്. കഴിച്ചതിന് ശേഷമാണ് ഇത് വെജിറ്റേറിയന്‍ അല്ലെന്ന് മനസ്സിലായത് എന്നും യുവതി വ്യക്തമാക്കുന്നു.

2019 മാര്‍ച്ച് 21നാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള അമേരിക്കന്‍ പിസ ഔട്ടലെറ്റില്‍ നിന്നും പിസ ഓര്‍ഡര്‍ ചെയ്തത്. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം തന്റെ മൂന്ന് മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.പിസ ലഭിച്ച് കഴിച്ച് തുടങ്ങിയപ്പോഴാണ് മഷ്‌റൂമിന് പകരം മാംസമാണ് ലഭിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിസ എത്താന്‍ വൈകിയതിനാല്‍ വിശദാംശങ്ങള്‍ വായിച്ചു നോക്കാതെയാണ് കഴിച്ചത് എന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ഉടന്‍ തന്നെ പിസ ഔട്ട്‌ലെറ്റിന്റെ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കുകയും പരാതി അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട്, ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 26ന് മാനേജര്‍ ദീപാലിയെ വിളിച്ച് കുടുംബത്തിലുള്ളവര്‍ക്ക് സൗജന്യമായി പിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.എന്നാല്‍, കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ടായത് നിസ്സാര പിഴവല്ലെന്നും തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും യുവതി മറുപടി നല്‍കിയിരുന്നു. ഇത് കടുത്ത മാനസിക പ്രയാസമാണ് ഉണ്ടാക്കിയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Top