വെറുപ്പിന്റെ വ്യാപാരിയാണ് നിങ്ങള്‍; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് പീയുഷ് ഗോയല്‍

RAHUL-GANDHI-AND-GOEL

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രംഗത്ത്. രാഹുലിനെ ‘വെറുപ്പിന്റെ വ്യാപാരി’ എന്നാണ് പീയുഷ് ഗോയല്‍ വിശേഷിപ്പിച്ചത്.

ആള്‍വാറിലെ ആള്‍ക്കൂട്ട കൊലപാതകം സംബന്ധിച്ച് മോദിയെ വിമര്‍ച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ബിജെപിയും എത്തിയിരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനായി നിങ്ങള്‍ സമൂഹത്തെ സാധ്യമായ എല്ലാ വിധത്തിലും വിഭജിക്കുകയാണെന്നും എന്നിട്ട് മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്നു. വെറുപ്പിന്റെ വ്യാപാരിയാണ് നിങ്ങള്‍ ഗോയല്‍ ട്വിറ്ററില്‍ കുറിച്ചു.

ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രൂരമായ പുതിയ ഇന്ത്യയെയാണ് കാണാന്‍ സാധിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.

Top