ചെന്നൈയെ മറികടന്ന്‌ പിയൂഷ് ചൗളയെ സ്വന്തമാക്കി കൊല്‍ക്കത്ത

piyush chawla

ബെംഗളൂരു: ഐപിഎല്‍ താരലേലത്തില്‍ പിയൂഷ് ചൗളയെ കൊല്‍ക്കത്ത സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് എന്നീ ടീമുകള്‍ക്കായി മുന്‍പ് കളിച്ചിട്ടുള്ള താരമാണ് പിയൂഷ് ചൗള.

രാജസ്ഥാന്‍, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നീ നാല് ടീമുകള്‍ തമ്മിലുള്ള ലേലത്തില്‍ ഒരു കോടി അടിസ്ഥാന വിലയുള്ള ചൗളയുടെ വില 4.2 കോടി രൂപയിലേക്ക് ഉയരുകയായിരുന്നു.

ചെന്നൈ ലേലം ഉറപ്പാക്കാന്‍ തുടങ്ങിയ നിമിഷത്തിലാണ് ആര്‍ടിഎം ഉപയോഗിച്ച് കൊല്‍ക്കത്ത താരത്തെ ടീമില്‍ നിലനിര്‍ത്തിയത്.

Top