ബ്ലാക്ക് പാന്തര്‍ മുഖംമൂടി അണിഞ്ഞ് പിയറെ വ്യത്യസ്തമായ ഗോള്‍ ആഘോഷം വൈറല്‍

ലണ്ടന്‍: ആഴ്സണല്‍ താരം പിയറെ എമെറിക് ഒബമെയാങ് യൂറോപ്പ ലീഗില്‍ ഗോള്‍ നേട്ടം ആഘോഷിച്ചതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

റാന്നെസിനെതിരായ മത്സരത്തിലായിരുന്നു ഈ വ്യത്യസ്തമായ ഗോള്‍ ആഘോഷം നടന്നത് തന്റെ രാജ്യമായ ഗാബോണിനുള്ള ആദരസൂചകമായിട്ടായിരുന്നു ഗോള്‍ അടിച്ചതിന് പിന്നാലെ പിയറെ ബ്ലാക്ക് പാന്തര്‍ മുഖംമൂടി എടുത്തണിഞ്ഞത്.

‘എന്നെ അടയാളപ്പെടുത്തണമായിരുന്നു എനിക്ക്. അതിനൊരു മുഖംമൂടി ആവശ്യമായിരുന്നു. അതുകൊണ്ടാണ് ബ്ലാക്ക് പാന്തര്‍ തിരഞ്ഞെടുത്തത്. ആഫ്രിക്കയിലും ഗാബോണിലും ഞങ്ങള്‍ ബ്ലാക്ക് പാന്തറെന്നാണ് അറിയപ്പെടുന്നത്. അതാണെന്നെ അടയാളപ്പെടുത്തുന്നത്’ എന്നായിരുന്നു സംഭവത്തെ കുറിച്ച് മത്സരശേഷം താരം പറഞ്ഞത്.

മത്സരത്തിന്റെ രണ്ടാം പാദ രണ്ട് ഗോളുകള്‍ അടിക്കുകയും ഒരെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്ത പിയറെയുടെ മികവിലാണ് ആഴ്സണല്‍ 4-3 ന്റെ അഗ്രിഗേറ്റ് ഗോളില്‍ ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. 3-0 നായിരുന്നു ആഴ്ണലിന്റെ വിജയം.

Top