ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമായി പിക്‌സല്‍ 2എക്‌സ്എല്‍ ഫോണുകള്‍ വിപണിയില്‍

ഗൂഗിള്‍ സെപ്റ്റംബറിലാണ് പിക്‌സല്‍ 2 എക്‌സ് എല്‍ സ്മാര്‍ട്ട് ഫോണുകളെ പുറത്തിറക്കിയത്.

എന്നാല്‍ ഒരു മാസത്തിന് ശേഷം ഇപ്പോഴാണ് പിക്‌സല്‍ 2എക്‌സ്എല്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയിരിക്കുന്നത്.

എന്നാല്‍ ഫോണിന്റെ വില്‍പ്പന ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്.

ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സിന്റെ 64 ജിബി പതിപ്പിന്റെ വില 73,000 രൂപയും 128 ജിബി മോഡലിന്റെ വില 82,000 രൂപയുമാണ്.

ഐഫോണ്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വിലപിടിപ്പുള്ള സ്മാര്‍ട് ഫോണ്‍ നിലവില്‍ ഇതാണ്.

Top