പിക്‌സല്‍ 2, ഐഫോണ്‍ X, വണ്‍പ്ലസ് 6 ഫോണുകള്‍ക്ക് വില കുറയുന്നു

iphone

പുതിയ ഫോണുകള്‍ ഒന്നിന് പിറകെ ഒന്നായി ഇറങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഓരോ കമ്പനികളും അവരുടെ പഴയ മോഡലുകള്‍ക്ക് വില കുറയ്ക്കാറുണ്ട്. ഒരുപിടി വലിയ ഫോണുകളുടെ അടുത്ത തലമുറയില്‍ പെട്ട ഫോണുകള്‍ ഇപ്പോള്‍ ഇറങ്ങുന്നുണ്ട്. അതിനാല്‍ തന്നെ ഇവയുടെ തൊട്ടുമുമ്പിറങ്ങിയ മോഡലുകള്‍ക്ക് വില നന്നേ കുറയും. വിലക്കുറവില്‍ വാങ്ങാന്‍ കഴിയുന്ന ആ മോഡലുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ഗൂഗിളിന്റെ മൂന്നാം തലമുറയില്‍ പെട്ട പിക്‌സല്‍ ഫോണുകളായ പിക്‌സല്‍ 3, പിക്‌സല്‍ 3 XL എന്നീ മോഡലുകള്‍ കമ്പനി ഒക്ടോബര്‍ 9ന് പുറത്തിറക്കും. അതിനാല്‍ തന്നെ പിക്‌സല്‍ 2 മോഡലുകള്‍ക്ക് വിലക്കുറവ് പ്രതീക്ഷിക്കാം. വാവെയ് പി 20 പ്രൊയും ഉടന്‍ തന്നെ വിലയില്‍ ചെറിയ കുറവ് വരും.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് കുറച്ചുകൂടി കാത്തിരുന്നാല്‍ വലിയ വിലക്കുറവില്‍ വാങ്ങാം. വണ്‍പ്ലസ് 6T ഉടന്‍ തന്നെ ഇങ്ങു വരികയാണ്. ഒക്ടോബര്‍ ആദ്യവാരം തന്നെ ഫോണ്‍ പുറത്തിറങ്ങിയേക്കും. അതിനാല്‍ തന്നെ ഒരു വിലക്കുറവ് വണ്‍പ്ലസ് 6ന് പ്രതീക്ഷിക്കാം.

Top