വാണ്ടറേഴ്‌സ് പിച്ച് വെല്ലുവിളിയുയര്‍ത്തുന്നതാണെങ്കിലും അപകടകരമല്ലെന്ന് രഹാനെ

ajinkya rahane

ന്യൂഡല്‍ഹി: വാണ്ടറേഴ്‌സ് പിച്ച് വെല്ലുവിളിയുയര്‍ത്തുന്നതാണെങ്കിലും അത് അപകടകരമായ രീതിയിലേക്കു മാറിയിട്ടില്ലെന്ന് ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെ. ഇരുടീമുകള്‍ക്കും പിച്ചിലെ ബൗണ്‍സ് തുല്യമായി അനുഭവപ്പെടണമെന്നും മൂന്നാം ദിവസത്തെ കളിക്കുശേഷം മാധ്യമങ്ങളെ കണ്ട രഹാനെ കൂട്ടിച്ചേര്‍ത്തു.

‘വിക്കറ്റ് വെല്ലുവിളിയുയര്‍ത്തുന്നതാണ്. ഇത് ഇരു ടീമുകള്‍ക്കും ഒരേപോലെയാണ്. മുരളി വിജയ് 25 റണ്‍സ് സ്‌കോര്‍ ചെയ്തു. ഓപ്പണര്‍മാര്‍ നന്നായി കളിച്ചു. ഭുവി(ഭുവനേശ്വര്‍ കുമാര്‍)യും ഞാനും ബാറ്റ് ചെയ്തപ്പോള്‍ വിക്കറ്റിനെ കുറിച്ചല്ല, പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചത്. അവര്‍ ഞങ്ങളുടെ ബൗളര്‍മാര്‍ക്കെതിരേ ഷോര്‍ട്ട്പിച്ച് പന്തുകള്‍ എറിഞ്ഞു. ഇഷാന്ത്, ഭുവി, ഷാമി, ബുംറ എന്നിവരെയൊക്കെ അവര്‍ ബൗണ്‍സറുകള്‍കൊണ്ടാണു നേരിട്ടത്. ഇത് ഒരു അപകടകരമായ വിക്കറ്റാണെന്ന് എനിക്കു തോന്നുന്നില്ല’- രഹാനെ പറഞ്ഞു.

ആദ്യ ഇന്നിംഗ്‌സില്‍ ഹാഷിം അംല 60 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ വിക്കറ്റിലെ അപകടത്തെക്കുറിച്ച് ആരും പറയുന്നതുകേട്ടില്ലെന്നും രഹാനെ പറഞ്ഞു.

Top