Pistol, cartridges found on JNU campus amid protests over missing student

ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാലയില്‍ നിന്നും പൊലീസ് തോക്കും തിരികളും കണ്ടെത്തി.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് നാടന്‍തോക്കും ഏഴു തിരകളുമാണ് ലഭിച്ചത്. ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

സര്‍വകലാശാല വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ കാണാതായതിനു പിന്നില്‍ എ.ബി.വി.പി. പ്രവര്‍ത്തകരാണെന്ന് ആരോപിച്ചുള്ള വിദ്യാര്‍ഥിസംഘടനകളുടെ സമരം ആളിക്കത്തുകയാണ്.

ഇന്ത്യ ഗേറ്റിനുമുന്നില്‍ പ്രതിഷേധസമരം നടത്തിയ നജീബിന്റെ മാതാവിനെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top