പിറവത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

bomb attack

പിറവം: പിറവത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതിന്‍ രാജിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

സിപിഎം-സിപിഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണ് ഇതെന്നും ആക്രമണം ഇതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും നിതിന്‍ രാജ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top