മലങ്കര സഭാ പള്ളിത്തർക്കം രൂക്ഷമാകുന്നു ; ഗേറ്റിനുമുന്നില്‍ പന്തല്‍കെട്ടി ഓര്‍ത്തഡോക്സ് വിഭാഗം

പിറവം : മലങ്കര സഭ പള്ളിത്തർക്കം രൂക്ഷമാകുന്നു. പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദികരെ പ്രവേശിപ്പിച്ച് സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടുവെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥക്ക് അയവില്ല.

പള്ളിയില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്സ് സഭയുടെ ശ്രമം യാക്കോബായ സഭയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ല. തർക്കം തുടരുന്ന സാഹചര്യത്തിൽ യാക്കോബായ വിഭാഗക്കാരായ 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിൽ തുടരുകയാണ്. പള്ളിയുടെ ഗേറ്റിനുമുന്നില്‍ പന്തല്‍കെട്ടി ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ പ്രാര്‍ഥന തുടരുന്നുണ്ട്.

കോടതി വിധി നടപ്പിലാകാതെ മടങ്ങില്ലെന്ന നിലപാടിലാണ് ഓർത്തഡോക്സ് വിഭാഗം. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷയേര്‍പ്പെടുത്തി.

Top