കടല്‍കൊല കേസ്: ബോട്ടുടമക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: കടല്‍കൊല കേസില്‍ ബോട്ടുടമക്കുള്ള രണ്ട് കോടി രൂപ നഷ്ടപരിഹാരം വിതരണം നല്‍കുന്നത് സുപ്രീംകോടതി തടഞ്ഞു. സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രഡിക്ക് കോടതി നോട്ടീസ് അയച്ചു. ബോട്ടുടമക്കുള്ള നഷ്ടപരിഹാര തുക ഇപ്പോള്‍ നല്‍കേണ്ടെന്ന് കേരള ഹൈക്കോടതിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുകയില്‍ അവകാശവാദം ഉന്നയിച്ച് ഏഴ് മത്സ്യതൊഴിലാളികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച രണ്ട് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപവീതമാണ് നഷ്ടപരിഹാരം നല്‍കിയത്. സംഭവം നടന്ന ദിവസം ബോട്ടിലുണ്ടായിരുന്നവരാണ് സുപ്രീംകോടതിയെ സമീപിച്ച ഏഴുപേരും. കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി അഭിപ്രായം തേടി. മത്സ്യ തൊഴിലാളികള്‍ കേരള ഹൈക്കോടതിയെ സമീപിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേസ് രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കും.

Top